ഓ​ട്ടോ​ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക്ക് ജാ​മ്യ​മി​ല്ല
Tuesday, February 18, 2020 12:24 AM IST
മ​ഞ്ചേ​രി : ഓ​ട്ടോ ഡ്രൈ​വ​റെ ക​ത്തിക്കൊണ്ടു കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. തി​രൂ​ർ കൂ​ട്ടാ​യി ആ​ശാ​ൻ​പ​ടി അ​സ​നാ​ർ പു​ര​ക്ക​ൽ ന​വാ​സ് ബാ​ബു (31)വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. വാ​ക്കാ​ട് കാ​ട്ടി​രു​ത്തി ഹ​മീ​ദി​ന്‍റെ മ​ക​ൻ ഖാ​ലി​ദ് കു​ട്ടി (53)യ്ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
ജ​നു​വ​രി ഏ​ഴി​ന് രാ​ത്രി 11 ന് വാ​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഖാ​ലി​ദ് കു​ട്ടി​യു​ടെ മ​ക​ൻ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യ്ക്ക് സൈ​ഡ് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. തി​രൂ​ർ എ​സ്ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്താ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.