പൊ​ന്നാ​നി ന​ഗ​ര​സ​ഭ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി: ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു
Wednesday, February 19, 2020 12:59 AM IST
മ​ല​പ്പു​റം: ന​ഗ​ര​സ​ഭാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ 51 വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് അ​വ​രു​ടെ അ​റി​വും അ​നു​ഭ​വ​വും ആ​ശ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ജ​ന​കീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ രീ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ന​മ്മ​ൾ ന​മു​ക്കാ​യി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ദു​ര​ന്ത മാ​നേ​ജ്മെ​ന്‍റ് പ്ലാ​നു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക എ​ന്ന​താ​ണ് കാ​ന്പ​യി​ന്‍റെ ല​ക്ഷ്യം.
ച​ന്ത​പ്പ​ടി ശാ​ദി​മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ര​മാ​ദേ​വി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ന​മ്മ​ൾ ന​മു​ക്കാ​യി എ​ന്ന പ​ദ്ധ​തി​യെ കു​റി​ച്ച് പ്ലാ​നിം​ഗ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ധ​ര​നും ദു​ര​ന്ത നി​വാ​ര​ണ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ദാ​സ് ആ​റ്റു​പു​റ​വും ക്ലാ​സെ​ടു​ത്തു.
സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഒ.​ഒ ഷം​സു, ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷീ​നാ​സു​ദേ​ശ​ൻ, അ​ഷ​റ​ഫ് പ​റ​ന്പി​ൽ, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് എ​സ്.​എ വി​നോ​ദ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്, കൗ​ണ്‍​സി​ല​ർ ബി​ൻ​സി ഭാ​സ്ക​ർ, റീ​നാ പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.