കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
Friday, February 21, 2020 2:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദു ചെ​യ്യ​ണ​മെ​ന്നും വൈ​ദ്യു​തി മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ച്ച് കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കെഎസ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി.​ഡെ​നി അ​ധ്യ​ക്ഷ​നാ​യി. എ.​സേ​തു​മാ​ധ​വ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​വി​ജ​യ​ൻ, എം.​എ​ൻ.​രാ​മ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ജ​യ​ൻ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് ര​ണ്ടാ​യി വി​ഭ​ജി​ക്കു​ക, പ​ട്ടി​ക്കാ​ട് ചു​ങ്കം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ 220 കെ​വി സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, മ​ലാ​പ​റ​ന്പ് 220 കെ.​വി.​സ​ബ് സ്റ്റേ​ഷ​നി​ൽ ജൂ​ണി​യ​ർ ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കു​ക, 33 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന മ​ങ്ക​ട സെ​ക്ഷ​ൻ ഓ​ഫീ​സി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യു​ക, നി​ർ​മാ​ണാ​നു​മ​തി ല​ഭി​ച്ച പു​ലാ​മ​ന്തോ​ൾ സെ​ക്ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ക, ഷി​ഫ്റ്റ് ഡ്യൂ​ട്ടി സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ലു​യ​ർ​ന്നു.
സി.​സി.​അം​ഗം കെ.​ടി.​വി​നോ​ദ് കു​മാ​ർ സ്വാ​ഗ​ത​വും എ.​സേ​തു​മാ​ധ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​ശ്വ​നാ​ഥ​ൻ, പ്ര​ഭാ​ക​ര​ൻ (പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ), കെ.​വി​മ​ല​ൻ, എം.​ജി​തേ​ഷ്, കെ.​ഗി​രീ​ഷ്, പി.​അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എം.​ജി​തേ​ഷ്(​പ്ര​സി​ഡ​ന്‍റ്) സി.​വി.​ഡെ​നി, കെ.​മു​ഹ​മ്മ​ദ് ഷ​രീ​ഫ്, എം.​ജ​യ​കൃ​ഷ്ണ​ൻ, കെ.​വി​മ​ല​ൻ (വൈ​സ്.​പ്ര​സി​ഡ​ന്‍റു​മാ​ർ), എ.​സേ​തു​മാ​ധ​വ​ൻ (സെ​ക്ര​ട്ട​റി), ഫി​റോ​സ് ബാ​ബു, കെ.​ഗി​രീ​ഷ്, കെ.​ഷ​ബീ​റ​ലി, ടി.​പി.​ബി​ന്ദു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സി.​എ.​സ​ലീം (മാ​ഗ​സി​ൻ ക​ണ്‍​വീ​ന​ർ).