വാ​ഹ​ന​മി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Sunday, February 23, 2020 11:57 PM IST
പു​ഴ​ക്കാ​ട്ടി​രി : അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. ക​ടു​ങ്ങ​പു​രം പ​ര​വ​ക്ക​ലി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പ​ര​വ​ക്ക​ൽ സ്വ​ദേ​ശി ക​ല്ലേ​ങ്ങ​ൽ സൈ​താ​ലി എ​ന്ന കു​ഞ്ഞാ​പ്പ​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രേ​ക്കാ​ട് ചേ​നാ​ട​ൻ കു​ള​ന്പി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്.വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.


നി​ല​ന്പൂ​രി​ൽ മൂ​ന്നു റോ​ഡു​ക​ൾ തു​റ​ന്നു​

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തോ​ണി​പൊ​യി​ൽ ഡി​വി​ഷ​നി​ൽ മൂ​ന്നു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. എ​ട്ട​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​ഗോ​പി​നാ​ഥ്, സ​മീ​റ അ​സീ​സ്, നാ​ണി രാ​മം​കു​ത്ത്, പു​രു​ഷോ​ത്ത​മ​ൻ കു​ന്നി​ക്ക​ൽ, എ.​പി. കു​ട്ടാ​പ്പ, മു​ത്തു​പ്പ എ​ന്നി​വ​ർ പ്രസംഗിച്ചു.