സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​മ പ​ദ്ധ​തി
Tuesday, February 25, 2020 12:20 AM IST
മ​ല​പ്പു​റം: ബാ​ല്യ​വി​വാ​ഹ​മു​ൾ​പ്പെ​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ’സ്നേ​ഹി​ത’ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ധാ​ര​ണ. നി​യ​മ​ങ്ങ​ൾ ശ​ക്ത​മെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്നേ​ഹി​ത പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ബാ​ല്യ വി​വാ​ഹ​ങ്ങ​ളി​ൽ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ര​ക​ളാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ലോ​ടെ പ്ര​തി​രോ​ധ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
സ്നേ​ഹി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ കോ​ളിം​ഗ് ബെ​ൽ പ​ദ്ധ​തി​യി​ൽ ക​ണ്ടെ​ത്തി​യ അ​ശ​ര​ണ​രാ​യ വ​നി​ത​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ​രി​ഹ​രി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കും. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ധാ​ര​ണ​യാ​യി. സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ക്കു​ന്ന അ​ർ​ബു​ദ രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ സ്നേ​ഹി​ത പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് വ​നി​ത​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കും. ഇ​തി​നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കും.
ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജി ആ​ർ. മി​നി, ശി​ശു ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ജി​ല്ലാ വു​മ​ണ്‍ പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ ത്രേ​സ്യാ​മ ജോ​ണ്‍, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. ഹേ​മ​ല​ത , വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.