ജൈ​വ​വൈ​വി​ധ്യ പു​ര​സ്കാ​ര​ങ്ങ​ൾ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, February 25, 2020 12:20 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ ജൈ​വ​വൈ​വി​ധ്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു​. ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ക​ൻ, നാ​ട​ൻ സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ൻ, നാ​ട​ൻ വ​ള​ർ​ത്തു പ​ക്ഷി-​മൃ​ഗാ​ദി​ക​ളു​ടെ സം​ര​ക്ഷ​ക​ൻ, ജൈ​വ​വൈ​വി​ധ്യ ഗ​വേ​ഷ​ക​ൻ, നാ​ട്ട​റി​വ് സം​ര​ക്ഷ​ക​ൻ, ഹ​രി​ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ, ഹ​രി​ത ഇ​ല​ക്‌ട്രോണി​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ, മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി, ഹ​രി​ത വി​ദ്യാ​ല​യം, ഹ​രി​ത കോ​ള​ജ്, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ സ്ഥാ​പ​നം, മി​ക​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന, മി​ക​ച്ച സ്വ​കാ​ര്യ സ്ഥാ​പ​നം തു​ട​ങ്ങി​യ 13 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.
2019 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളു www.keralabiodiverstiy.org ൽ ​ല​ഭി​ക്കും.

മ​രം ലേ​ലം

മ​ല​പ്പു​റം: കോ​ഴി​ച്ചെ​ന​യി​ലെ ക്ലാ​രി ആ​ർ​ആ​ർ​ആ​ർ​എ​ഫ് ക്യാ​ന്പി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​ള്ള 31 മ​ര​ങ്ങ​ൾ മാ​ർ​ച്ച് 21ന് ​രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും.

യോ​ഗം മാ​റ്റി​വ​ച്ചു

നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു ച​ന്ത​ക്കു​ന്ന് ബാ​ങ്ക് ഹാ​ളി​ൽ ചേ​രാ​നി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.