കാ​ട്ടാ​ന ശ​ല്യം: ആ​ദി​വാ​സി​ക​ൾ പു​ഴ​യു​ടെ തീ​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി
Tuesday, February 25, 2020 12:21 AM IST
നി​ല​ന്പൂ​ർ: കാ​ട്ടാ​ന ശ​ല്യ​ത്തെ തു​ട​ർ​ന്ന് ആ​ദി​വാ​സി​ക​ൾ പു​ഴ​യു​ടെ തീ​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി. കാ​ട്ടാ​ന​ക​ൾ കോ​ള​നി​യി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലു​ള്ള അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും കു​റു​വ​ൻ പു​ഴ​യു​ടെ പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യ​ത്.
26 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കു​റു​വ​ൻ പു​ഴ​യു​ടെ അ​ന്പു​മ​ല ക​ട​വി​ലെ ക​ന്പി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​യാ​ണ് താ​മ​സ​ം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ള​നി​യി​ലേ​ക്ക് കാട്ടിലെ ചോലയില്‌ നിന്ന് ഇ​ട്ടി​രു​ന്ന വെ​ള്ള​പെ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു.