ക​രി​ന്പ് ജ്യൂ​സ് മെ​ഷീ​ൻ ക​ട​ത്താ​ൻ ശ്ര​മം: മൂ​ന്നു യു​വാ​ക്ക​ൾ കു​ടു​ങ്ങി
Wednesday, February 26, 2020 12:21 AM IST
മ​ഞ്ചേ​രി: റോ​ഡ​രി​കി​ൽ ക​രി​ന്പ് ജ്യൂ​സു​ണ്ടാ​ക്കാന്‌ സ്ഥാ​പി​ച്ച മെ​ഷീ​ൻ രാത്രി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. രാ​മ​പു​രം പ​ന​ങ്ങാ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ക​ള​ക​പ്പാ​റ അ​ഷ്റ​ഫ് മെ​ഹ​ബൂ​ബ് (42), ക​രി​ന്പ​ന​ക്ക​ൽ നി​സാ​മു​ദീ​ൻ (24), അ​ത്തേ​ക്കാ​ട്ടി​ൽ യാ​സ​ർ (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോടെ പ​യ്യ​നാ​ട് ചെ​ങ്ങ​ണ​യി​ലാ​ണ് സം​ഭ​വം.
റോ​ഡ​രി​കി​ൽ താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച യ​ന്ത്ര​ത്തി​നു പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ക​ണ്ട നാ​ട്ടു​കാ​ര​ൻ മെ​ഷീ​ന്‍റെ ഉ​ട​മ​യാ​യ അ​മ​യം​കോ​ട് സ്വ​ദേ​ശി ജം​ഷീ​റി​നെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ജം​ഷീ​ർ സ്ഥ​ല​ത്തെ​ത്തി മെ​ഷീ​ൻ കൊ​ണ്ടു​പോ​കാ​നു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ശ്ര​മം ത​ട​ഞ്ഞ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.