സ്വ​ർ​ണാ​ഭ​ര​ണം യാ​ത്ര​ക്കാ​ര​നു തി​രി​ച്ചേ​ൽ​പ്പി​ച്ചു ബ​സ് ക​ണ്ട​ക്ട​ർ
Wednesday, February 26, 2020 12:24 AM IST
കൊ​ണ്ടോ​ട്ടി:​ബ​സി​ൽ നി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ തി​രി​കെ ന​ൽ​കി ബ​സ് ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി. മ​ല​പ്പു​റം-​കൊ​ണ്ടോ​ട്ടി റൂ​ട്ടി​ലോ​ടു​ന്ന നി​സാ​മു​ദീ​ൻ ബ​സി​ലെ ക​ണ്ട​ക്ട​ർ ര​ജീ​ഷാണ് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണം തി​രി​കെ നല്‌കിയത്. തി​ങ്ക​ളാ​ഴ്ച്ച മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് ബ​സി​ൽ നി​ന്നു ര​ജീ​ഷി​നു സ്വ​ർ​ണ വ​ള ല​ഭി​ച്ച​ത്.
ഉ​ട​ൻ വി​വ​രം ബ​സ് ഉ​ട​മ​ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ സ​ന്ദേ​ശം കൈ​മാ​റു​കു​യു​മാ​യി​രു​ന്നു. വ​ള്ളു​വ​ന്പ്ര​ത്തു നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്പോ​ഴാ​ണ് ആ​ഭ​ര​ണം ന​ഷ്ട​മാ​യ​ത്. ആ​ഭ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​രു​മാ​യി ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും കൊ​ണ്ടോ​ട്ടി പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി. തു​ട​ർ​ന്ന് എ​സ്ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഭ​ര​ണം ഉ​ട​മ​യ്ക്ക് കൈ​മാ​റി.
ര​ജീ​ഷി​ന് ബ​സ ഉ​ട​മ​ക​ളു​ടെ വ​ക​യാ​യി ന​ൽ​കി​യ ഉ​പ​ഹാ​രം എ​സ്ഐ കൈ​മാ​റി.
ബ​സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ​മാ​രാ​യ ടി.​വി ഷ​മീ​ർ. കെ.​ഷ​രീ​ഫ്, മ​നേ​ജ​ർ സ​ജീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.