സെ​ൻ​സ​സ്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, February 26, 2020 12:26 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി ക​ള​ക്ട​റു​ടെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ടം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്ക് നി​ർ​വ്വ​ഹി​ച്ചു.
ജി​ല്ല​യി​ലെ സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ, സെ​ൻ​സ​സി​ന് ചു​മ​ത​ല ന​ൽ​കി​യ ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, സെ​ക്ഷ​ൻ ക്ല​ർ​ക്കു​മാ​ർ തു​ട​ങ്ങി 19 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
സെ​ൻ​സ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, നി​യ​മ വ​ശ​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, ന​ഗ​ര​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ൽ, വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കേ​ണ്ട വി​വ​ര​ങ്ങ​ൾ, എ​ച്ച്എ​ൽ​ഒ മൊ​ബൈ​ൽ ആ​പ്പ്, സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ, സെ​ൻ​സ​സി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സോ​ഫ്റ്റ് വെ​യ​റു​ക​ൾ എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​ൽ.​അ​ഞ്ജു അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം.​മെ​ഹ​റ​ലി, തി​രൂ​ർ ആ​ർ​ഡി​ഒ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.