നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ നി​ര​വ​ധി; അ​പേ​ക്ഷി​ച്ചും വി​ര​ട്ടി​യും പോ​ലീ​സ്
Wednesday, March 25, 2020 10:34 PM IST
മ​ല​പ്പു​റം: രാ​ജ്യവ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​നാ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി നി​ര​വ​ധി​യാ​ളു​ക​ൾ നി​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​വ​രെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് പോ​ലീ​സ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം ഇ​നി​യും മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​ട്ടേ​റെ പേ​രാ​ണ് അ​ത്യാ​വ​ശ്യ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തു​ക​ളി​ലി​റ​ങ്ങി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ഇ​വ​രെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ൽ ക​റ​ങ്ങി ന​ട​ക്ക​രു​തെ​ന്ന് അ​പേ​ക്ഷി​ച്ചും തി​രി​ച്ചു പോ​കാ​ൻ ത​യാറാ​കാ​ത്ത​വ​രെ വി​ര​ട്ടി​യു​മാ​ണ് പോ​ലീ​സ് ഇ​വ​രെ നേ​രി​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ബൈ​ക്കി​ലും കാ​റിലു​മെ​ത്തി​യ യാ​ത്ര​ക്കാ​രെ ത​ട​യു​ക​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്ര​ധാ​ന ജോ​ലി. പ്ര​ധാ​ന പാ​ത​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും പോ​കു​ന്ന ജീ​വ​ന​ക്കാ​രും ക​ട​ക​ൾ തു​റ​ക്കാ​ൻ പോ​കു​ന്ന വ്യാ​പാ​രി​ക​ളു​മാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മാ​യും റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​വ​രെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വാ​ങ്ങി​യ പ​രി​ശോ​ധി​ച്ച ശേ​ഷം പോ​ലീ​സ് പോ​കാ​ൻ അ​നു​വ​ദി​ച്ചു. വ്യാ​പാ​രി​ക​ളി​ൽ പ​ല​രും കാ​ണി​ക്കാ​ൻ രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ൽ ത​ട​യ​പ്പെ​ട്ടു. യാ​ത്ര ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് സ്വ​യം ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്്മൂ​ലം പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ല​ർ​ക്കും ഇ​ത് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.
വ്യാ​പാ​രി​ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു അ​വ​രെ പോ​കാ​ൻ അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങാ​നി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് വി​ര​ട്ടി വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ച​യ​ച്ചു. പ​ല​രും സ​ത്യ​വാ​ങ്്മൂ​ല​വു​മാ​യാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ വി​ശ്വാ​സ്യ​ത പോ​ലീ​സി​നെ വ​ല​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന നി​ല​യി​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​വ​രെ പോ​ലീ​സ് തി​രി​ച്ച​യ​ക്കു​ന്നു​ണ്ട്. സ്വ​ന്തം നാ​ട്ടി​ലെ ക​ട​ക​ളി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വേ​ഗം വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ ഉ​പ​ദേ​ശം. പ​ല​രും, പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ൾ, ലോ​ക്ക് ഡൗ​ണി​ൽ നാ​ട്ടി​ൽ എ​ന്തെ​ല്ലാം ന​ട​ക്കു​ന്നു​വെ​ന്നു കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ത്ത് ഫേ​സ്ബു​ക്കി​ലി​ടാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളോ​ട് ചേ​ർ​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലേ​റെ​യും.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള തി​ര​ക്ക് ഇ​ന്ന​ലെ ജി​ല്ല​യി​ലെ മി​ക്ക ക​ട​ക​ളി​ലും ദൃ​ശ്യ​മാ​യി​രു​ന്നു. നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ നാ​ളു​ക​ളി​ലേ​ക്കാ​യ​തി​നാ​ൽ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തു മൂ​ലം പ​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ള​വു നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​രി, പ​ഞ്ച​സാ​ര,പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ നേ​ര​ത്തെ ത​ന്നെ 144 പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ​യും കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് വി​ര​ട്ടി വീ​ടു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ന്നു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു വ​രു​ന്നു.