പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കും
Thursday, March 26, 2020 11:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ട​ണ​ത്തി​ലും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ചു​ള്ള ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ക​ർ​മപ​ദ്ധ​തി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ആ​വി​ഷ്കരി​ച്ചു. ന​ഗ​ര​സ​ഭാ​ത​ല റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ (ആ​ർ​അ​ർ​ടി) നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ​വി​ധ ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച​താ​യി ചെ​യ​ർ​മ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യെ അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ വാ​ർ​ഡു​ക​ള​ട​ങ്ങു​ന്ന ആ​റു ക്ല​സ്റ്റ​റുക​ളാ​ക്കി. പാ​താ​ക്ക​ര, എ​ര​വി​മം​ഗ​ലം, കു​ന്ന​പ്പ​ള്ളി, സൗ​ത്ത് ക​ക്കൂ​ത്ത്, ചീ​ര​ട്ട​മ​ണ്ണ എ​ന്നി​ങ്ങ​നെ​യാ​ണ് ക്ല​സ്റ്റ​റു​ക​ൾ. സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ക​ണ്‍​വീ​ന​റും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക്ല​സ്റ്റ​ർ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. ഈ ​ക്ല​സ്റ്റ​റി​ലെ ഭ​ക്ഷ​ണ ശേ​ഖ​ര​ണം വി​ത​ര​ണ​ത്തി​നു ക്ല​സ്റ്റ​ർ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും. ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ളെ നാ​ലു കാ​റ്റ​ഗ​റി​യി​ലാ​ക്കി ത​രം​തി​രി​ച്ച് പ്ര​ത്യേ​ക പ്ലാ​നു​ക​ൾ ത​യാ​റാ​ക്കും. ഇ​തേ ക്ര​മ​ത്തി​ൽ​ത്ത​ന്നെ അ​ത്യാ​വ​ശ്യ​ മ​രു​ന്നു​ക​ളും ന​ൽ​കും
എ. ​കാ​റ്റ​ഗ​റി-​ലോ​ക്ക് ഡൗ​ണ്‍ അ​നു​സ​രി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഷോ​പ്പി​ലെ​ത്തി വാ​ങ്ങാ​ൻ സാ​ഹ​ച​ര്യ​മു​ള്ള​വ​ർ. ഇ​വ​ർ​ക്കാ​യി ന​ഗ​ര​ത്തി​ലെ ന​ഗ​ര​ത്തി​ലെ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന 30 ഓ​ളം ഷോ​പ്പു​ക​ളും അ​വ​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കു​ന്ന ഹോ​ൾ​സെ​യി​ൽ ഷോ​പ്പു​ക​ളും സ​മ​യ ക്ലി​പ്ത​ത പാ​ലി​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചും പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ബി ​കാ​റ്റ​ഗ​റി: അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ പ​ണ​മു​ണ്ടെ​ങ്കി​ലും പു​റ​ത്തു പോ​കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ മാ​ത്ര​മു​ള്ള കു​ടും​ബം, നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ ഇ​വ​ർ​ക്കാ​യി കു​ടും​ബ​ശ്രീ ഹോം ​ഡെ​ലി​വ​റി വി​ഭാ​ഗം ആ​രോ​ഗ്യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​മു​ള്ള​വ​ർ 759491 0000 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് അ​ഞ്ച് എ​ന്ന ന​ന്പ​ർ അ​മ​ർ​ത്തി ഈ ​സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.
സി.​കാ​റ്റ​ഗ​റി: ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ പാ​ച​കം ചെ​യ്ത് ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രും എ​ന്നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ക​യ്യി​ൽ പ​ണ​മി​ല്ലാ​ത്ത​വ​രും,. കൂ​ലി​വേ​ല ചെ​യ്താ​ൽ മാ​ത്രം വ​രു​മാ​ന​മു​ള്ള​വ​രും ദി​വ​സ​ങ്ങ​ളാ​യി ഇ​ത്ത​രം ജോ​ലി​യി​ല്ലാ​ത്ത​വ​രാ​യ ദ​രി​ദ്ര വി​ഭാ​ഗം, നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ, അ​ഗ​തി​ക​ൾ, ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​ർ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ.​ഇ​വ​ർ​ക്കാ​യി ഒ​രാ​ഴ്ച ഇ​ട​വേ​ള​യി​ൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കും.
ഡി. ​കാ​റ്റ​ഗ​റി - ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​രും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ, തെ​രു​വി​ല​ല​യു​ന്ന​വ​ർ, ഹോ​ട്ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന പ​ട്ട​ണ​ത്തി​ലെ കൂ​ലി​വേ​ല​ക്കാ​ർ, അ​ഗ​തി​ക​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഷോ​പ്പു​ക​ൾ, ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി, ന​ഗ​ര​സ​ഭ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് കു​ടും​ബ​ശ്രീ, സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ശ്യ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഇ​വ​ർ​ക്കാ​യി ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം വോ​ള​ണ്ടി​യ​ർ​മാ​ർ പാ​ർ​സ​ലാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു എ​ത്തി​ക്കും.
സ​ഹാ​യി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സി​ല​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യോ 8129580055 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്കാം.