അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ റാ​പ്പി​ഡ് റെസ്പോ​ണ്‍​സ് ടീം ​രം​ഗ​ത്ത്
Monday, March 30, 2020 10:46 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യി​ൽ രൂ​പ​വ​ത്ക​രി​ച്ച റാ​പ്പി​ഡ് റ​സ്പോ​ൻ​സ് ടീം(​ആ​ർ​ആ​ർ​ടി) തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് അ​വ​രു​ടെ പാ​ർ​പ്പി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കും. കൂ​ടാ​തെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 1000 കി​റ്റും ന​ൽ​കു​ന്നു​ണ്ട്.
ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ​ക്ക് പോ​ലീ​സ് അം​ഗീ​ക​രി​ച്ച പാ​സ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ന​ൽ​കു​ന്നു​ണ്ട.് തെ​രു​വു​ക​ളി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ആ​രും നോ​ക്കാ​നി​ല്ലാ​ത്ത​വ​ർ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കും.