താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്:10.74 കോ​ടിയുടെ പ​ദ്ധ​തി​ക്ക് അം​ഗി​കാ​രം
Tuesday, March 31, 2020 10:50 PM IST
താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗി​കാ​രം ന​ൽ​കി. 10,74,83,083 അ​ട​ങ്ക​ൽ തു​ക​യു​ടെ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണ് അം​ഗീകാ​രം ല​ഭി​ച്ച​ത്
ഉ​ത്്പാ​ദ​ന മേ​ഖ​ല​യി​ൽ ക​റ​വ പ​ശു​വ​ള​ർ​ത്ത​ൽ, ആ​ട്, കാ​ലി​ത്തീ​റ്റ, വാ​ഴ കൃ​ഷി, നെ​ൽ​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്. 4934880 രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ അ​ങ്ക​ണ്‍​വാ​ടി​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​നു​മാ​യി 1.30.കോ​ടി രൂ​പ​യും.​
പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, ടാ​റിം​ഗ് എ​ന്നി​വ​യ്ക്ക് നാ​ലു കോ​ടി രൂ​പ​യും വ​നി​ത​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് 35 ല​ക്ഷം രൂ​പ​യും കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ,’ വ​യോ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി 45 ല​ക്ഷം രൂ​പ​യും പാ​ർ​പ്പി​ട മേ​ഖ​ല​യ്ക്ക് 98 ല​ക്ഷം രൂ​പ​യും , ശു​ചി​ത്വ മേ​ഖ​ല​ക്ക് 16 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് 60 ല​ക്ഷം രൂ​പ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് ഒ​രു കോ​ടി രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 1.77കോ​ടി രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 3.77ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ലോ​ക്ക്് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ഗ്രാ​മ​സ​ഭ ചേ​ർ​ന്നു വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ള തെ​ര​ഞ്ഞെ​ടു​ക്കു​മെന്നും കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​മെ​ന്നും പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ അ​റി​യി​ച്ചു.