അതിഥി തൊഴിലാളികള്‌ക്ക് കി​റ്റു​ക​ൾ നൽകി
Thursday, April 2, 2020 10:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്തേ​ഷ്യാ​ള​ജി​സ്റ്റ് മ​ല​പ്പു​റം സി​റ്റി ബ്രാ​ഞ്ച് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കി​റ്റു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു കൈ​മാ​റി. ത​ഹ​സി​ൽ​ദാ​ർ പി.​ടി ജാ​ഫ​റ​ലി, ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്തേ​ഷ്യാ​ള​ജി​സ്റ്റ് മ​ല​പ്പു​റം സി​റ്റി ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​പി. ശ​ശി​ധ​ര​ൻ, ഡോ.​കെ.​ബി ജ​ലീ​ൽ, ഡോ.​ഷോ​യ്ബ് ബി​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.