വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി
Friday, April 3, 2020 11:34 PM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് വി​ധ​വാ പെ​ൻ​ഷ​ൻ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി.
എ​ല്ലാ രേ​ഖ​ക​ളും ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ധ​വ പെ​ൻ​ഷ​ൻ 215 പേ​ർ​ക്കാ​ണ് ല​ഭി​ക്കാ​ത്ത​ത്. കോ​വി​ഡ് - 19 ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ത്തെ പെ​ൻ​ഷ​ൻ മു​ൻ​കൂ​ട്ടി ന​ൽ​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​റെ പേ​ർ​ക്ക് ഈ ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തോ ആ​യ വി​ധ​വ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് പെ​ൻ​ഷ​ൻ കി​ട്ടാ​തെ പോ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ വി​ധ​വ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന സ​ത്യ​വാ​ങ്ങ്മൂ​ലം ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടും പെ​ൻ​ഷ​ൻ കി​ട്ടി​യി​ല്ല .