പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ര​ണ്ടു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലെ​യും മാ​ർ​ക്ക​റ്റി​ലെ​യും 323 ഷോ​പ്പ് റൂ​മു​ക​ളു​ടെ ര​ണ്ടു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു .
30 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ര​ണ്ടു മാ​സ​ത്തെ വാ​ട​ക​യാ​യി ഇ​തോ​ടെ ന​ഗ​ര​സ​ഭ ഒ​ഴി​വാ​ക്കു​ന്ന​ത്. കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം വ്യാ​പാ​രി​ക​ൾ​ക്കു​ള്ള പ്ര​യാ​സം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി.
ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു മൂ​ന്നു ദി​വ​സ​ത്തി​നാ​വ​ശ്യ​മാ​യി വ​രു​ന്ന സം​ഖ്യ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​ത്.
സം​ഭാ​വ​ന സ്വീ​ക​രി​ച്ച ശേ​ഷം വ്യാ​പാ​രി സ​മി​തി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യി​ലെ 323 വ്യാ​പാ​രി​ക​ളു​ടെ ദു​രി​ത​കാ​ല പ്ര​ശ്നം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​മു​ജീ​ബ്, പി.​റി​യാ​സ്, കെ​.റി​യാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.