പ്ര​യ​ത്ന​ം സ​ഫ​ല​മാ​യി; പ്ര​തീ​ക്ഷ​യോ​ടെ അ​വ​ർ വീ​ട്ടി​ലേ​ക്ക്
Monday, April 6, 2020 11:33 PM IST
മ​ല​പ്പു​റം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട തീ​വ്ര​പ്ര​യ​ത്ന​ങ്ങ​ൾ​ക്കു ഫ​ല​പ്രാ​പ്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക നി​റ​ഞ്ഞ നാ​ളു​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ പ്ര​കാ​ശ​വു​മാ​യി വീ​ട്ട​മ്മ രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി​യു​ടെ പ​ടി​ക​ളി​റ​ങ്ങി.
മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ കോ​വി​ഡ് ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യാ​ണ് രോ​ഗ​ശാ​ന്തി ല​ഭി​ച്ച് വീ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​യ​ത്. മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രോ​ടും മ​റ്റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടും നി​റ​മി​ഴി​ക​ളോ​ടെ ന​ന്ദി പ​റ​ഞ്ഞാ​യി​രു​ന്നു ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ആ ​മ​ട​ക്ക​യാ​ത്ര. കോ​വി​ഡ്- 19 അ​തി​ജീ​വി​ച്ച വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി​യാ​യ അ​ന്പ​തു​വ​യ​സു​കാ​രി​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​ണ് ഇ​വ​ർ ചെ​റു​കാ​ടു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം എം. ​ഉ​മ്മ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ തു​ട​ങ്ങി​യ​വ​രും ഇ​വ​രെ യാ​ത്ര​യാ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
ഉം​റ ക​ഴി​ഞ്ഞു തി​രി​ച്ചു വ​ന്ന ശേ​ഷം ക​ടു​ത്ത പ​നി​യും ചു​മ​യും ത​ല​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 13നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് 16നാ​ണ് ഇ​വ​ർ​ക്ക് കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി മൂ​ന്നു ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​ത്. ഇ​നി​യും 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യാ​ണ് ഇ​വ​ർ തി​രി​ച്ചു പോ​കു​ന്ന​തെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി. ശ​ശി പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും രോ​ഗ​വി​മു​ക്തി നേ​ടി​യ​തി​ൽ സ​ർ​ക്കാ​രി​നോ​ടും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടും പ്ര​ത്യേ​കി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​വ​രെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
കോ​വി​ഡ്-19 ബാ​ധ​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് ഡോ​ക്ട​ർ​മാ​ർ​ക്കു ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ സ്വ​ഭാ​വ​മെ​ന്തെ​ന്നു പോ​ലും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രി​ൽ നി​ന്നു എ​ത്ര പേ​ർ​ക്ക് രോ​ഗ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്നോ സാ​മൂ​ഹ്യ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മോ എ​ന്നെ​ല്ലാ​മു​ള്ള ആ​ശ​ങ്ക​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ചി​കി​ൽ​സാ ദി​ന​ങ്ങ​ൾ. എ​ന്നാ​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടു കൂ​ടി​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഇ​വ​രു​ടെ രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​നും അ​സു​ഖം ഭേ​ദ​മാ​ക്കാ​നും ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.