മ​ല​പ്പു​റ​ത്തു ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Monday, April 6, 2020 11:33 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മാ​ർ​ച്ച് 11, 12 തി​യ​തി​ക​ളി​ൽ ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നും ചെ​മ്മാ​ട് ബൈ​പ്പാ​സ് സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നു​മാ​ണ് വൈ​റ​സ് ബാ​ധ. ഇ​രു​വ​രും ഒ​രേ സം​ഘ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ല​വി​ൽ വൈ​റ​സ് ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി.
ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് പ​തി​നാ​ലം​ഗ സം​ഘം വീ​ടു​ക​ളി​ൽ നി​ന്നു പു​റ​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​നു ഉ​ച്ച​യ്ക്കു ശേ​ഷം കോ​ഴി​ക്കോ​ട്ടു നി​ന്നു അ​മൃ​ത്‌​സ​ർ എ​ക്സ്പ്ര​സി​ൽ നി​സാ​മു​ദീ​നി​ലേ​ക്കു യാ​ത്ര തി​രി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴി​ന് നി​സാ​മു​ദീ​നി​ലെ​ത്തി മ​ർ​ക്ക​സി​നു സ​മീ​പ​മു​ള്ള മ​സ്ജി​ദി​ൽ താ​മ​സി​ച്ചു. തു​ട​ർ​ന്നു ഫെ​ബ്രു​വ​രി ഒ​ന്പ​തി​നു ബ​നാ​റ​സി​ലേ​ക്ക് യാ​ത്ര​യാ​യി. അ​വി​ടെ നി​ന്നു ര​ണ്ടു പേ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബാ​ക്കി 12 അം​ഗ സം​ഘം മാ​ർ​ച്ച് പ​ത്തു വ​രെ അ​വി​ടെ താ​മ​സി​ച്ചു.
മാ​ർ​ച്ച് 11ന് ​നി​സാ​മു​ദീ​നി​ൽ തി​രി​ച്ചെ​ത്തി മ​ർ​ക്ക​സി​ൽ താ​മ​സ​മാ​ക്കി. 11 നും 12 ​നു​മു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 13ന് 12217 ​ന​ന്പ​ർ കേ​ര​ള സ​ന്പ​ർ​ക് ക്രാ​ന്തി തീ​വ​ണ്ടി​യി​ൽ സ്ലീ​പ്പ​ർ ക്ലാ​സ് കം​പാ​ർ​ട്ടു​മെ​ന്‍റി​ൽ യാ​ത്ര ആ​രം​ഭി​ച്ച് മാ​ർ​ച്ച് 15ന് ​കോ​ഴി​ക്കോ​ട്ടെ​ത്തി.
കോ​ഴി​ക്കോ​ടു നി​ന്നു സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. പ​ത്തു​പേ​ർ ക​ണ്ണൂ​ർ -ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സ് തീ​വ​ണ്ടി​യി​ൽ രാ​വി​ലെ 7.40ന് ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ​ത്തി.
അ​വി​ടെ നി​ന്നു ക്രൂ​യി​സ​ർ വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്തേ​ക്കു വ​ന്നു. രാ​വി​ലെ ഒ​ന്പ​തി​നെ​ത്തി​യ സം​ഘം ന​ഗ​ര​ത്തി​ലെ മ​സ്ജി​ദു​ൽ ഹു​ദാ പ​ള്ളി​യി​ൽ ത​ങ്ങി. 16ന് ​രാ​വി​ലെ പ​ത്തി​നു സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. ചെ​മ്മാ​ട് സ്വ​ദേ​ശി​യും വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി​യും വെ​വ്വേ​റെ ബ​സു​ക​ളി​ലാ​ണ് വീ​ട്ടി​ലേ​ക്കു പോ​യ​ത്.
വീ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും വീ​ട്ടു​കാ​രു​മാ​യും നാ​ട്ടി​ലും അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ണ്ട്. വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി കൂ​രി​യാ​ട് മ​ണ്ണി​ൽ പി​ലാ​ക്ക​ൽ കു​ന്നു​മ്മ​ൽ മ​സ്ജി​ദി​ലും ചെ​മ്മാ​ട് മ​സ്ജി​ദി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ചെ​മ്മാ​ട് സ്വ​ദേ​ശി ചെ​മ്മാ​ട് - കോ​ഴി​ക്കോ​ട് റോ​ഡി​ലെ മാ​ർ​ക്ക​റ്റി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.
ഏ​പ്രി​ൽ നാ​ലി​നു തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ഇ​വ​രു​ടെ സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച ശേ​ഷം വീ​ടു​ക​ളി​ൽ നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യു​ള്ള വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി​യെ​യും ഭാ​ര്യ, മൂ​ന്നു മ​ക്ക​ൾ, മൂ​ന്നു മ​രു​മ​ക്ക​ൾ, മൂ​ന്നു പേ​ര​മ​ക്ക​ൾ എ​ന്നി​വ​രെ​യും ചെ​മ്മാ​ട് സ്വ​ദേ​ശി​യാ​യ വൈ​റ​സ് ബാ​ധി​ത​ൻ, മാ​താ​വ്, ഭാ​ര്യ, മൂ​ന്നു കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത​വ​രും നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ ഫോ​ണി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​ർ: 0483 2737858, 2737857, 2733251, 2733252, 2733253.