രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഭ​ക്ഷ്യക്കി​റ്റു​ക​ൾ നി​ല​ന്പൂ​രി​ലെ​ത്തി​ച്ചു
Wednesday, April 8, 2020 11:25 PM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റം​ഗം രാ​ഹു​ൽ ഗാ​ന്ധി എം​പി സ്വ​ന്തം നി​ല​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​നു ന​ല്കു​ന്ന ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ നി​ല​ന്പൂ​രി​ലെ​ത്തി​ച്ചു. നി​ല​ന്പൂ​ർ റെ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഓ​രോ കി​ച്ച​ണും 500 കി​ലോ അ​രി, 50 കി​ലോ പ​യ​ർ, 50 കി​ലോ ക​ട​ല എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തി​ലേ​യും ന​ഗ​ര​സ​ഭ​യി​ലേ​യും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഭ​ക്ഷ്യക്കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.