ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്ക് സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Wednesday, April 8, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​രെ സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു വേ​ണ്ടി നി​കു​തി പി​രി​ക്കാ​ൻ കാ​ല​ങ്ങ​ളാ​യി സ​ർ​ക്കാ​രി​നെ സേ​വി​ക്കു​ന്ന​വ​രാ​ണ് ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ. എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നു യാ​തൊ​രു അ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന യു​വ​തി യു​വാ​ക്ക​ൾ​ക്കാ​ണ് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു അ​ട​ച്ചി​ട്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​തത്വം നി​ല​നി​ൽ​ക്കു​ന്നു.
ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​ടെ ഓ​ഫി​സി​ലെ വൈ​ദ്യു​തി നി​ര​ക്കു കൊ​മേ​ഴ്സ്യ​ൽ സ്ലാ​ബി​ൽ നി​ന്നു മാ​റ്റി ഇ​ള​വു പ്ര​ഖ്യാ​പി​ക്കു​ക, ഇ​ന്‍റ​ർ​നെ​റ്റ് ഫ്രീ​യാ​യി ന​ൽ​കു​ക, പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​ടെ ഓ​ഫീ​സി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ട്രെ​യി​നിം​ഗ് സ്റ്റാ​ഫു​ക​ൾ​ക്കു സ​ർ​ക്കാ​ർ സ്റ്റേ ​ഫ​ണ്ട് ന​ൽ​കി സം​ര​ക്ഷി​ക്കു​ക, ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കു ആ​റു​മാ​സ​ത്തേ​ക്ക് 5000 രൂ​പ വീ​തം ധ​ന സ​ഹാ​യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ആ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ
ദ​ക്ഷി​ണേ​ന്ത്യാ മേ​ഖ​ല വൈ​സ്ചെ​യ​ർ​മാ​ൻ എം. ​ഗ​ണേ​ശ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.