78,094 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി
Tuesday, May 26, 2020 10:53 PM IST
മ​ല​പ്പു​റം: ഒ​രു​പാ​ട് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ട​തി​ന്‍റെ ആ​വേ​ശ​വും ആ​ഹ്ലാ​ദ​വും സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം മാ​റ്റി​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തി. കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ക​ർ​ശ​ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​സ്ക്ക് ധ​രി​ച്ചും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​മാ​ണെ​ത്തി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ജി​ല്ല​യി​ൽ പ​രീ​ക്ഷ ന​ട​ന്ന​ത്. ജി​ല്ല​യി​ലെ 295 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 78,094 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യും 27 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 7,500 വി​ദ്യാ​ർ​ഥി​ക​ൾ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​മെ​ഴു​തി. ജി​ല്ല​യി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ലും സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലും പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ണ്ട്.

തെ​ർ​മ​ൽ സ്കാ​നിം​ഗി​നു വി​ധേ​യ​രാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ർ​മ​ൽ സ്കാ​ന​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. 300 കു​ട്ടി​ക​ൾ​ക്കു ഒ​രു തെ​ർ​മ​ൽ സ്കാ​ന​ർ എ​ന്ന വി​ധ​ത്തി​ലാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൈ​ക​ഴു​കാ​ൻ സോ​പ്പും വെ​ള്ള​വും ഒ​രു​ക്കി​യി​രു​ന്നു.