മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ച്ഛ​നെ വെ​റു​തെ വി​ട്ടു
Tuesday, May 26, 2020 10:55 PM IST
മ​ഞ്ചേ​രി: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച അ​രീ​ക്കോ​ട് ആ​തി​ര വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ അ​ച്ഛ​നെ കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ടു.​അ​രീ​ക്കോ​ട് കീ​ഴു​പ​റ​ന്പ് വാ​ലി​ല്ലാ​പു​ഴ പൂ​വ​ത്തി​ക്കു​ണ്ട് പാ​ല​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ വേ​ലു​വി​ന്‍റെ മ​ക​ൻ രാ​ജ​നെ (43)യാ​ണ് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) വെ​റു​തെ വി​ട്ട​ത്.
2018 മാ​ർ​ച്ച് 22ന് ​വൈ​കീ​ട്ട് 4.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ജ​ന്‍റെ മ​ക​ളാ​യ ആ​തി​ര(21)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​തി​ര​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വും ത​മ്മി​ൽ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് പി​താ​വാ​യ രാ​ജ​ൻ എ​തി​ർ​ത്തെ​ങ്കി​ലും പി​ൻ​മാ​റാ​ൻ മ​ക​ൾ ത​യാ​റാ​കാ​ത്ത​ത് ദു​ര​ഭി​മാ​ന കൊ​ല​യ്ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ ആ​തി​ര​യെ നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്നു മു​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​റു മ​ണി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.
അ​രീ​ക്കോ​ട് പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു​വാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യും കൊ​ല്ല​പ്പെ​ട്ട ആ​തി​ര​യു​ടെ മാ​തൃ​സ​ഹോ​ദ​ര​നു​മാ​യ വി​ജേ​ഷ്, ഏ​ക ദൃ​ക്സാ​ക്ഷി​യും പി​തൃ​സ​ഹോ​ദ​രി​യു​മാ​യ സു​ലോ​ച​ന, സ​ഹോ​ദ​ര​ൻ അ​ശ്വി​ൻ രാ​ജ്, പി​തൃ​സ​ഹോ​ദ​ര​ൻ ബാ​ല​ൻ, മാ​താ​വ് സു​നി​ത, അ​യ​ൽ​വാ​സി​ക​ളാ​യ സ​ൽ​മാ​ബി, ന​ജ്മു​ന്നീ​സ, അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ര​ട​ക്കം മു​ഖ്യ​സാ​ക്ഷി​ക​ളി​ലേ​റെ​യും കൂ​റു​മാ​റി​യി​രു​ന്നു. ആ​തി​ര​യു​ടെ സു​ഹൃ​ത്തും സൈ​നി​ക​നു​മാ​യ ബ്രി​ജേ​ഷ്, മ​ഹ​സ​ർ സാ​ക്ഷി വി​നോ​ദ് തു​ട​ങ്ങി​യ ചു​രു​ക്കം സാ​ക്ഷി​ക​ൾ മാ​ത്ര​മാ​ണ് മൊ​ഴി​യി​ൽ ഉ​റ​ച്ചു നി​ന്ന​ത്.