ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ജ​ല പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണും
Thursday, May 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ജ​ല​ദൗ​ർ​ല​ഭ്യം ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​രാ​തി​ക​ൾ​ക്കും അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നു കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി നേ​ര​ത്തെ രൂ​പീ​ക​രി​ച്ച വാ​ട​ക​ക്കാ​രാ​യ ക​ച്ച​വ​ട​ക്കാ​രു​ടെ പ​രി​പാ​ല​ന സ​മി​തി​യു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. നി​ല​വി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നും മ​റ്റും ത​ട​സം നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കും.
പ​രി​പാ​ല​നം ന​ട​ത്താ​ൻ ക​മ്മി​റ്റി​ക്ക് ക​ഴി​യാ​തെ വ​ന്നാ​ൽ മ​റ്റു വ​ഴി​ക​ൾ ആ​ലോ​ചി​ക്കും. വെ​ള്ള​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഷീ ​സ്റ്റേ, സാ​മൂ​ഹ്യ അ​ടു​ക്ക​ള എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത് ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം സ​ജീ​വ​മാ​യ ച​ർ​ച്ച​ക്ക് വ​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ കാ​ര​ണ​വും ക​ട്ട പ​തി​ച്ച ഭാ​ഗ​ത്ത് സി​മ​ന്‍റ് ഹ​ന്പു​ക​ൾ പ​ണി​ത​ത് കാ​ര​ണ​വും ജൂ​ബി​ലി റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു കൗ​ണ്‍​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ ക​ട്ട പ​തി​ച്ച​തി​ലെ അ​പാ​ക​ത കാ​ര​ണം ക​രാ​ർ ഏ​റ്റെ​ടു​ത്ത സം​ഘ​ത്തി​നു പ​ണം ന​ൽകി​യി​ല്ലെ​ന്നും അ​വ​രു​ടെ സ്വ​ന്തം ചെ​ല​വി​ൽ അ​പാ​ക​ത തീ​ർ​ത്ത് ത​രു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും സ്ഥല​ത്തി​നു ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ടം വ​ന്ന​താ​യും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ്, കി​ഴി​ശേ​രി മു​സ്ത​ഫ, എ.​ര​തി,തെ​ക്ക​ത്ത് ഉ​സ്മാ​ൻ, അ​ൻ​വ​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.