പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നു​മു​ത​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും
Friday, May 29, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ര​ണ്ടു മാ​സ​ക്കാ​ല​മാ​യി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​വാ​ൻ ബ​സു​ട​മ​ക​ൾ തീ​രു​മാ​നി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും മി​ക്ക​വാ​റും എ​ല്ലാ റൂ​ട്ടു​ക​ളി​ലേ​ക്കും സ​ർ​വീ​സു​ക​ളു​ണ്ടാ​കും.
ഏ​താ​നും ബ​സു​ക​ൾ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി വ​ർ​ക്ക് ഷാ​പ്പി​ൽ നി​ർ​ത്തി​യ​ത് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് അ​ത്ത​രം ബ​സു​ക​ളും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ബ​സ് ഉ​ട​മ​സ്ഥ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ഹം​സ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി ഹാ​ജി, ട്ര​ഷ​റ​ർ സ​ഫാ​ന മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.