സി​പി​എം നേ​താ​വി​നു നിയമവിരുദ്ധമായി വീ​ട​നു​വ​ദി​ച്ചെ​ന്ന്
Saturday, May 30, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി വീ​ട് അ​നു​വ​ദി​ച്ച​തു സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്ത്. കു​ന്ന​പ്പ​ള്ളി ക​ള​ത്തി​ല​ക്ക​ര കൊ​ല്ല​ക്കോ​ട് മു​ക്കി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കാ​ണ് വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ണ്ടാ​യി​രി​ക്കെ ഭാ​ര്യ​യു​ടെ പേ​രി​ൽ തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ൽ പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം വീ​ട് അ​നു​വ​ദി​ച്ച​ത്.
ര​ണ്ട് ഗ​ഡു​വാ​ങ്ങി വീ​ടി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ന്ന​പ്പ​ള്ളി​യി​ൽ 22/278 ന​ന്പ​റി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ഇ​വ​ർ​ക്കു വീ​ടു​ണ്ടെ​ന്നു പ്ര​തി​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. ഭവനപ​ദ്ധ​തി​യി​ൽ ഭാ​ര്യ​യു​ടെ പേ​രി​ൽ അ​പേ​ക്ഷ ന​ൽ​കി അ​നു​മ​തി​യും ആ​ദ്യ ര​ണ്ടു ഗ​ഡു​വും കൈ​പ​റ്റി​യ​ത് സി​പി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യെ സ്വാ​ധീ​നി​ച്ചാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പു​തി​യ വീ​ടി​ന്‍റെ അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പി​എം​എ​വൈ യു​ടെ സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഭ​വ​ന ര​ഹി​ത​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ രു​ടെ​യും പേ​രി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത​മാ​യി പു​ഴ മ​ണ​ലും മ​ണ്ണും ക​ട​ത്തു​ന്ന​തി​നെ​തി​രെ​യും അ​ന​ധി​കൃ​ത ഖ​ന​ന പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന മാ​ഫി​യ​ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നു സി​ഐ അ​റി​യി​ച്ചു