പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ പ​ഴ​കി​യ ജ​ഡം ക​ണ്ടെ​ത്തി
Wednesday, June 3, 2020 10:57 PM IST
നി​ല​ന്പൂ​ർ: പ​ത്തി​ലേ​റെ ദി​വ​സം പ​ഴ​ക്ക​മു​ള്ള കാ​ട്ടാ​ന​യു​ടെ ജ​ഡം പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മ​തി​ൽ​മൂ​ല​യി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ സു​ത്താ​ൻ​പെ​ട്ടി​യി​ലാ​ണ് തോ​ടി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. 10 വ​യ​സ് പ്രാ​യ​മു​ള​ള കാ​ട്ടാ​ന​യു​ടേ​താ​ണ് ജ​ഡ​മെ​ന്നാ​ണ് സൂ​ച​ന.
എ​ട​വ​ണ്ണ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഇ​ല്യാ​സ് ന​വാ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​അ​രു​ണ്‍ സ​ഖ​റി​യ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തി​ന് ശേ​ഷം ജ​ഡം ദ​ഹി​പ്പി​ച്ചു. വീ​ഴ്ച്ച​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഞ്ചാ​വുമാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​ളി​കാ​വ്: ഒ​ന്ന​ര കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന 210 പാ​യ്ക്ക​റ്റ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. നീ​ലാ​ഞ്ചേ​രി സ്വ​ദേ​ശി ത​റ​യി​ൽ ശി​ബി​ൽ (24) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് പൂ​ങ്ങോ​ട് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
209 ചെ​റി​യ പാ​ക്കു​ക​ളും അ​ര​ക്കി​ലോ​ വ​രു​ന്ന വ​ലി​യ പൊ​തി​യു​മാ​ണ് പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.