പരിസ്ഥിതി ദിനം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 2500 തെ​ങ്ങി​ൻതൈക​ൾ വ​ച്ചു​പി​ടി​പ്പി​ക്കും
Thursday, June 4, 2020 11:01 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ക​ര​ണ വ​കു​പ്പ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം സ​ഹ​ക​ര​ണം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ 2500 തെ​ങ്ങി​ൻതൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​മെ​ന്നു സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വി.​ഗോ​വി​ന്ദ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഇ​ന്നു ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ അ​ഞ്ച് ല​ക്ഷം തെ​ങ്ങി​ൻ തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ലാ​വ്, ക​ശു​മാ​വ്, എ​ന്നീ തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ച്ചി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ മാ​വ്, പു​ളി എന്നീ തൈ​കള്‌ വ​ച്ച് പി​ടി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​ന്നു മു​ത​ൽ 30 വ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ത​ത​യി​ലോ, പൊ​തു സ്ഥ​ല​ങ്ങ​ളി​ലോ ആ​ണ് തെ​ങ്ങി​ൻതൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ക.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു കോ​ഡൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് നി​ർ​വ​ഹി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു ത​ല ഉ​ദ്ഘാ​ട​നം മ​ങ്ക​ട പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ. നി​ർ​വ​ഹി​ക്കും.

സ​ഹ​ക​ര​ണ സം​ഘം ഇ​ൻ​സ്പെ​ക്ട​ർ പി.​ഷം​സു​ദീ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ക്കും. കോ​വി​ഡ് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ ത​ല​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​നും സ​ഹ​ക​ര​ണ വ​കു​പ്പ് പ​ദ്ധ​തി​യു​ണ്ട്.

തെ​ങ്ങ​ൻ​തൈ​ക​ൾ
വി​ത​ര​ണം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മെം​ബ​ർ​മാ​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന തെ​ങ്ങി​ൻ​തൈ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് എ.​ആ​ർ.​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ചേ​രി​യി​ൽ മ​മ്മി, മീ​ന്പി​ടി ബ​ഷീ​ർ, നാ​സ​ർ കു​ന്ന​ത്ത്, സി. ​ഇ​ർ​ഷാ​ദ്, ടി.​പി സ​ജീ​വ്, പി. ​നി​ഷ, സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് എം. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.