എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു
Friday, July 10, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്എ​സി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്ത് മാ​തൃ​ക​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​ഇ​എ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എം​ഇ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഫി ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ ​ഹ​മീ​ദ് ഫ​സ​ൽ, വേ​ണു​ഗോ​പാ​ൽ (സ്കൂ​ൾ മാ​നേ​ജ​ർ ), വി​ജ​യ​കൃ​ഷ്ണ​ൻ, (പി​ടി​എ പ്ര​സി​ഡ​ന്‍റ്) കെ.​പി ഹം​സ (മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം), രാ​ജ്മോ​ഹ​ൻ(​മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ), ക​ല്ലു​ങ്ക​ൽ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​വി. മു​ര​ളി സ്വാ​ഗ​ത​വും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഉ​ഷ ന​ന്ദി​യും പ​റ​ഞ്ഞു.
കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്എ​സി​ലെ അ​ർ​ഹ​രാ​യ 30 വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് ടെ​ലി​വി​ഷ​നു​ക​ൾ കൈ​മാ​റി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.