പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്
Sunday, July 12, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് പ്രോ​ജ​ക്ടി​നു തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് സാ​യി സ്നേ​ഹ​തീ​രം ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, മ​രു​ന്നു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​നി​ലാ​ർ മു​ഹ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം സോ​ണ്‍ ചെ​യ​ർ പേ​ഴ്സ​ണ്‍ ഡോ.​കൊ​ച്ചു എ​സ്.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഡോ.​ന​ഈ​മു​റ​ഹ്മാൻ ന​ന്ദി പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ദേ​വ​ദാ​സ​പ്പ​ണി​ക്ക​ർ, എ​സി​എ​സ് കെ.​സി.​ഇ​സ്മാ​യി​ൽ, ആ​ർ.​സി.​ബാ​ബു ദി​വാ​ക​ര​ൻ, ര​മേ​ഷ് കോ​ട്ട​യ​പ്പു​റം, സി.​എ.​സു​നി​ൽ, കെ.​ആ​ർ.​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.