ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി​യു​ടെ കാ​രു​ണ്യം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി
Sunday, July 12, 2020 11:52 PM IST
എ​ട​പ്പാ​ൾ: കോ​വി​ഡ് 19 യെ ​തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​നം നി​ർ​ബ​ന്ധ​മാ​യ​പ്പോ​ൾ അ​തി​ന് ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് ന​ൽ​കി ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി​യു​ടെ ഒ​രു കൈ ​സ​ഹാ​യം. വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​രു​വ​പ്ര​ക്കു​ന്നി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ടാ​ബ് ന​ൽ​കി ബാ​ല​ജ​ന​വേ​ദി മാ​തൃ​ക​യാ​യ​ത്. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഖാ​ൻ അ​ണ്ണ​ക്ക​ന്പാ​ട് ടാ​ബ് കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ട്ര​ഷ​റ​ർ ഇ.​എം.​ഷൗ​ക്ക​ത്ത​ലി, എ.​വി.​ഷ​റ​ഫു​ദീ​ൻ, ബാ​ല​ജ​ന​വേ​ദി ത​വ​നൂ​ർ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​റും, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ടു​മാ​യ കൊ​ട്ടി​ലി​ൽ മു​സ്ത​ഫ, വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി.​മു​ഹ​മ്മ​ദ്, ഇ.​കെ.​കു​ഞ്ഞ​ൻ, കെ.​വി.​വി​നോ​ജ്, ഇ.​വി​ജ​യ​ൻ, എം.​വി.​അ​ൻ​ഷാ​ദ്, എം.​ഷാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.