ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി
Tuesday, July 14, 2020 11:20 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ അ​ഞ്ച് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ അം​ബേ​ദ്ക​ർ ഡ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കോ​ള​നി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. മൂ​ത്തേ​ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്കു​ളം, ക​ൽ​ക്കു​ളം/​തീ​ക്ക​ടി, ചാ​ലി​യാ​റി​ലെ ഇ​ടി​വ​ണ്ണ, പാ​റേ​ക്കാ​ട് കു​റു​മ കോ​ള​നി, പ​ണി​യ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​രു​കോ​ള​നി​ക​ളി​ലും ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, ഭ​വ​ന നി​ർ​മാ​ണം, ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം എ​ന്നി​വ ന​ട​പ്പാ​ക്കും. പാ​റേ​ക്കാ​ട് കു​റു​മ കോ​ള​നി​യി​ലെ ശ്മാ​ശാ​ന​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും പ​ണി​യ കോ​ള​നി​യി​ലെ ന​ട​പ്പാ​ത​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കും. ഉ​ച്ച​ക്കു​ളം, ക​ൽ​ക്കു​ളം/​തീ​ക്ക​ടി കോ​ള​നി​ക​ളി​ലാ​യി ഏ​ഴ് പു​തി​യ വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
26 വീ​ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യും. കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ് നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ കോ​ള​നി​ക്ക് ചു​റ്റും സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​വ​ണ്ണ, പാ​റേ​ക്കാ​ട് കു​റു​മ കോ​ള​നി, പ​ണി​യ കോ​ള​നി​ക​ളി​ലാ​യി 14 വീ​ടു​ക​ൾ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ക​യും ഒ​ൻ​പ​ത് പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യും. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.