ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, July 14, 2020 11:21 PM IST
കാ​ളി​കാ​വ്: ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കാ​ളി​കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ച​ച്ച​വി​ടി പൂ​ച്ച​പ്പൊ​യി​ൽ സ്വ​ദേ​ശി​യാ​യ പു​ല​ത്ത് റ​മീ​സി​നെ​യാ​ണ് ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ഞ്ചാ​വ് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​യാ​ൾ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ര​ണ്ട് മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നി​ടെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും പോ​ലീ​സ്
പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബൈ​ക്ക് മോ​ഷ​ണ​മു​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. കോ​വി​ഡ് കാ​ല​ത്തും കാ​ളി​കാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​ത് അ​ധി​കൃ​ത​രെ കു​ഴ​ക്കി​യി​രു​ന്നു.
ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജ്യോ​തീ​ന്ദ്ര​കു​മാ​ർ, എ​സ്ഐ സി.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.