കോ​വി​ഡ് സ​ന്ദ​ർ​ശ​ക ഡ​യ​റി
Tuesday, July 14, 2020 11:21 PM IST
മ​ഞ്ചേ​രി : കോ​വി​ഡ് സ​ന്ദ​ർ​ശ​ക ഡ​യ​റി ത​യാ​റാ​ക്കി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. നെ​ല്ലി​ക്കു​ത്ത് ജി​വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഡ​യ​റി
നി​ർ​മി​ച്ച് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. ടാക്സി​യി​ലും വാ​ഹ​ന​ങ്ങ​ളി​ലും ക​യ​റു​ന്ന യാ​ത്ര​ക്കാ​രു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ചേ​ർ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഡ​യ​റി രൂ​പ​ക​ൽ​പ്പ​ന ന​ട​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ​യ​റി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി.
പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം ഡ​യ​റി​ക​ളാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വൈ​റ​സ്ബാ​ധ ഉ​ണ്ടാ​യാ​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​നും പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നും ഡ​യ​റി​ക​ൾ സ​ഹാ​യ​ക​മാ​കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​എം​ഒ ഡോ. ​സ​ഹീ​ർ മു​ഹ​മ്മ​ദ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ക​ട​ലു​ണ്ടി ഹ​മീ​ദി​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി ല​ത്തീ​ഫ്, പ്രി​ൻ​സി​പ്പ​ൽ എം. ​ഷൗ​ക്ക​ത്ത​ലി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.