സീ​ന​ത്തി​ന്‍റെ വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി
Sunday, August 2, 2020 11:28 PM IST
ക​രു​വാ​ര​ക്കു​ണ്ട്: പാ​ന്ത്ര മു​ക്ക​ട്ട​യി​ലെ മാ​ഞ്ചേ​രി സീ​ന​ത്തി​ന്‍റെ വീ​ട്ടി​ൽ വൈ​ദ്യു​തി​യെ​ത്തി. വ​യ​റിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്താ​ൻ സാ​ന്പ​ത്തി​ക പ്ര​യാ​സം നേ​രി​ട്ടി​രു​ന്ന കു​ടും​ബ​ത്തി​ന് എ​സ് വൈഎ​സ് ക​രു​വാ​ര​ക്കു​ണ്ട് സ​ർ​ക്കി​ൾ ക​മ്മ​ിറ്റി​യാ​ണ് കൈ​ത്താ​ങ്ങാ​യ​ത്. വാ​ർ​ഡ് അം​ഗം എം.​മു​ര​ളി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ് വൈഎ​സ് ക​രു​വാ​ര​ക്കു​ണ്ട് സ​ർ​ക്കി​ൾ സെ​ക്ര​ട്ട​റി ഇ.​എ​ച്ച്.​അ​സ്ക്ക​ർ സ​ഖാ​ഫി, നി​സാ​മു​ദ്ദീ​ൻ നി​സാ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീരോടെ വിട

എടപ്പാൾ: നാടൻ പാട്ടിനെ നെഞ്ചിലേറ്റിയ കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് ജന്മനാടിന്‍റെ അശ്രുപൂജ. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായുള്ള പരിശോധനാ ഫലം ലഭിച്ചതിന് ശേഷമാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയത്.
ഉച്ചക്ക് രണ്ട് മണിയോടെ കക്കിടിപ്പുറം യുപി സ്കൂളിന് സമീപത്തെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ വീട്ടുമുറ്റത്ത് സംസ്കരിച്ചു.ശനിയാഴ്ച്ച രാവിലേയാണ് ജിതേഷ് കക്കിടിപ്പുറത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.