മ​ല​പ്പു​റ​ത്തു 131
Tuesday, August 4, 2020 11:11 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 131 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 16 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്.
നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 102 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന എ​ട്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 94 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം ഇ​തു​വ​രെ 1,544 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. രോ​ഗ​ബാ​ധി​ത​രാ​യി ഇ​തു​വ​രെ 14 പേ​ർ മ​ര​ണ​മ​ഞ്ഞു. ഇ​വ​രെ കൂ​ടാ​തെ ഒ​രാ​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.