ചാ​ലി​യാ​റി​ലെ മ​തി​ൽ​മൂ​ല മേ​ഖ​ല പ്ര​ള​യ​ഭീ​തി​യി​ൽ
Thursday, August 6, 2020 11:15 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല, കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ പ്ര​ള​യ​ഭീ​തി​യി​ൽ. ഇ​വി​ടെ നി​ന്ന് 21 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ഢ്യ​ൻ​പാ​റ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി കാ​ഞ്ഞി​ര​പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തോ​ടെ മ​തി​ൽ മൂ​ല കാ​ലി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റ്റി​യ​താ​യി പ്ര​ദേ​ശ​വാ​സി​യാ​യ വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു.
കാ​ഞ്ഞി​ര​പു​ഴ​യി​ലെ ക​ല്ലും മ​ണ്ണും നീ​ക്കി​യ​തി​നാ​ലാ​ണ് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റാ​തി​രു​ന്ന​ത്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ആ​ശ​ങ്ക​യു​ണ്ട്. ന​ന്പൂ​രി​പ്പൊ​ട്ടി - എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ൽ മൂ​ല ഭാ​ഗ​ത്ത് റോ​ഡ് താ​ഴു​ന്ന​തു ഭീ​ഷ​ണി​യാ​ണെ​ന്നു പ്രദേശവാസികള്‌ പ​റ​ഞ്ഞു.