ട്രോ​മോ​ കെ​യ​ർ വോ​ള​ണ്ടിയ​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Thursday, September 17, 2020 11:58 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി ക്ലി​നിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ട്രോ​മ​കെ​യ​ർ വോ​ള​ണ്ടിയ​ർ​മാ​രെ ന​ഗ​ര​സ​ഭ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​നെ​ത്തി​യ വോ​ള​ണ്ടിയ​ർ​മാ​രെ കാ​ണാ​നും സം​സാ​രി​ച്ച് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​മാ​യി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ന​ഗ​ര​സ​ഭ​യി​ലെ​ത്തി. ശ​ന്പ​ള​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും തു​ട​ർ​ന്നും ക്ലീ​നി​ംഗ് ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​വ​ർ എം​എ​ൽ​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
നോ​ഡ​ൽ ഓ​ഫി​സ​റാ​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് എം​എ​ൽ​എ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​തു​വ​രെ​യു​ള്ള ജോ​ലി​ക്ക് പ്ര​തി​ദി​നം 750 രൂ​പ വീ​ത​മു​ള്ള തു​ക അ​ടു​ത്ത ബു​ധ​നാ​ഴ്ച്ച ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.
ന​ഗ​ര​സ​ഭാ ട്രോ​മ​കെ​യ​ർ വോള​ണ്ടിയ​ർ​മാ​രെ ക്ലീ​നി​ങ് ജോ​ലി​യി​ൽ നി​ന്ന് നീ​ക്കി പു​തി​യ ആ​ളു​ക​ളെ നി​യ​മി​ച്ച​താ​യും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.