അ​ങ്ങാ​ടി​പ്പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധിച്ചു
Friday, September 18, 2020 12:00 AM IST
അ​ങ്ങാ​ടി​പ്പു​റം: സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​ൽ ഇ​ഡി ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും സം​സ്ഥാ​ന​ത്ത് ആ​കെ സ​മ​രം ചെ​യ്യു​ന്ന യു​വാ​ക്ക​ള​യും, വി​ദ്യാ​ർ​ഥി​ക​ളെ​യും, പോ​ലി​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കു​ന്ന പി​ണ​റാ​യി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യും അ​ങ്ങാ​ടി​പ്പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം കൊളു​ത്തി പ്ര​ക​ട​ന​വും റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധ​വും ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​രെ പോ​ലീസ് റോ​ഡി​ൽ നി​ന്ന് നീക്കം ചെ​യ്തു. പ്ര​തി​ഷേ​ധ സ​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു കാ​ലാ​യി​ൽ, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, ഫൈ​സ​ൽ വ​ല​ന്പൂ​ർ ജ​ബാ​ർ, ഫൈ​സ​ൽ ചോ​ല​യി​ൽ, പി.​ഉ​മ്മ​ർ, ജാ​ഫ​ർ, മാ​ത്യു, ഷാ​ഹു​ൽ പൂ​പ്പ​ലം, പ്ര​കാ​ശ്, ഷാ​ന്‍റോ ത​കി​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.