വീ​ട്ടു​മു​റ്റ​ത്തുനിന്ന് രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Friday, September 18, 2020 11:23 PM IST
ക​രു​വാ​ര​കു​ണ്ട്: വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി​യ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി. ക​രു​വാ​ര​ക്കു​ണ്ട് പാ​ന്ത്ര​യി​ലെ കൂ​ത്തു​പ​റ​ന്പ​ൻ പാ​ത്തു​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് പ​ത്ത​ടി​യി​ലേ​റെ നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട​ത്. പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ദ​ൻ അ​സീ​സ് അ​ക​ന്പാ​ട​മെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന് കൈ​മാ​റി.
വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്തി​നാ​ണ് പാത്തു​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ പാ​റ​യി​ൽ രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട​ത്. സ​മീ​പ വീ​ട്ടി​ലെ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ പാ​ന്പി​നെ ക​ണ്ട​യു​ട​ൻ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും, ആ​ളു​ക​ൾ എ​ത്തി​യ ഉ​ട​നെ രാ​ജ​വെ​ന്പാ​ല സ​മീ​പ​ത്തെ മ​തി​ൽ കെ​ട്ടി​നി​ട​യി​ലെ മാ​ള​ത്തി​ൽ ഒ​ളി​ക്കു​ക​യും ചെ​യ്തു.
നാ​ട്ടു​കാ​ർ നി​ല​ന്പൂ​രി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത ക​ർ​മ സേ​ന​യെ അ​റി​യി​ച്ച​ത് പ്ര​കാ​രം പാ​ന്പു​പി​ടി​ത്ത വി​ദ​ഗ​ധ​ൻ അ​സീ​സ് അ​ക​ന്പാ​ട​മെ​ത്തി​യാ​ണ് ഇ​തി​നെ പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​തി​ൽ കെ​ട്ടി​ന്‍റെ ഒ​രു വ​ശം പൊ​ളി​ച്ചാ​യി​രു​ന്നു ശ്ര​മ​ക​ര​മാ​യ ദൗ​ത്യം ന​ട​ന്ന​ത്. മാ​ള​ത്തി​ന​ക​ത്തെ തേ​നീ​ച്ച കു​ട് പ​രി​ശ്ര​മ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യ​ങ്കി​ലും അ​സീ​സി​ന്‍റെ വൈ​ദ​ഗ്ദ്യം ദൗ​ത്യം എ​ളു​പ്പ​ത്തി​ലാ​ക്കി. ഇ​ദ്ദേ​ഹം പി​ടി​കൂ​ടു​ന്ന ഇ​രു​പ​ത്തെ​ട്ടാ​മ​ത്തെ ര​ജ​വെ​ന്പാ​ല​യാ​ണി​ത്. പാ​ന്പി​ന് ഏ​ക​ദേ​ശം എ​ട്ടു വ​യ​സ് പ്രാ​യ​മു​ള്ള​താ​യി അ​സീ​സ് പ​റ​ഞ്ഞു. വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യ പാ​ന്പി​നെ ര​ണ്ടു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം വ​ന​ത്തി​ൽ വി​ട്ട​യ​ക്കും.