ഹോ​ട്ട് സ്പോ​ട്ട് പി​ൻ​വ​ലി​ച്ചു: ആ​ശ​ങ്ക ഒ​ഴി​യാ​തെ ജ​ന​ങ്ങ​ൾ
Sunday, September 20, 2020 11:45 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഹോ​ട്ട് സ്പോ​ട്ട് പി​ൻ​വ​ലി​ച്ചു.​സെ​പ്റ്റം​ബ​ർ 15 മു​ത​ൽ 21 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കാ​തെ പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ​പ്പ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.​

ഇ​തേ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്. സെ​പ്റ്റം​ബ​ർ 14 ന് ​ഉ​റ​വി​ട മ​റി​യാ​തെ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​പ്റ്റം​ബ​ർ 15 മു​ത​ൽ 21 വ​രെ യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​രു​വാ​ര​ക്കു​ണ്ട്, പു​ൽ​വെ​ട്ട, ക​ക്ക​റ, കി​ഴ​ക്കേ​ത​ല എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഹോ​ട്സ്പോ​ർ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ട​ത്തെ അ​റി​യി​ക്കാ​തെ​യു​ള്ള ഭ​ര​ണ​കൂ​ട​ത്തോ​ട് കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ ത​ന്നെ പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം ശ​നി​യാ​ഴ്ച 11 പേ​ർ​ക്കാ​ണ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ എ​ട്ടു പേ​ർ​ക്കും ഉ​റ​വി​ട മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ. ഞാ​യ​റാ​ഴ്ച ര​ണ്ടു​പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി പോ​സി​റ്റാ​വാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.