കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ്
Monday, September 21, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 25, 26 തി​യതി​ക​ളി​ലാ​യി സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക്യാ​ന്പി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും, ലാ​ബ്, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും. പ്ര​ശ​സ്ത ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ.​സൂ​ര്യ​നാ​ഥ്, ഡോ.​നാ​യ​ർ അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. കോ​വി​ഡ് 19 ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലും, ആ​ശു​പ​ത്രി​യു​ടെ 32-ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 9446 515 091, 04933261564 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.