വി​മു​ക്ത ഭ​ടന്മാ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും ധ​ന​സ​ഹാ​യം
Wednesday, September 23, 2020 12:17 AM IST
മ​ല​പ്പു​റം: പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തും ര​ണ്ട് ല​ക്ഷ​ത്തി​ൽ താ​ഴെ വ​രു​മാ​ന​മു​ള്ള​തും സാ​ന്പ​ത്തി​ക​മാ​യി വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ വി​മു​ക്ത​ഭ​ട·ാ​ർ​ക്കും അ​വ​രു​ടെ വി​ധ​വ​ക​ൾ​ക്കു​മു​ള്ള 2020-2021 വ​ർ​ഷ​ത്തെ ജി​ല്ലാ സൈ​നി​ക ബോ​ർ​ഡി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ല​ഭി​ക്കും.

ധ​ർ​ണ ന​ട​ത്തു​മെ​ന്ന്

എ​ട​ക്ക​ര: സി​എ​ച്ച്സി​യി​ലെ ഡ​യാ​ലി​സി​സ് സം​വി​ധാ​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ 24ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ധ​ർ​ണാ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സി​എ​ച്ച്സി യൂ​ണി​റ്റി​ൽ നി​ല​വി​ൽ എ​ട്ട് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് 32 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. ഇ​നി​യും ആ​റ് പ​ഞ്ചാ​യ​ത്തി​ലാ​യി 36 പേ​ർ ക്യൂ ​ലി​സ്റ്റി​ലാ​ണ്.
എ​ല്ലാ​വ​ർ​ക്കും ഡ​യാ​ലി​സി​സ് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഏ​ഴ് മെ​ഷീ​ൻ കൂ​ടി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ത​യാ​റാ​വു​ന്നി​ല്ല. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി.​റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.