കോവി​ഡും സി​ഗ്ന​ല്‍ ത​ക​രാ​റും: ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം അ​വ​താ​ള​ത്തിൽ
Tuesday, September 29, 2020 12:02 AM IST
എ​ട​ക്ക​ര: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഠ​നം ഓ​ണ്‍​ലൈ​നാ​ക്കി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. ചു​ങ്ക​ത്ത​റ ടൗ​ണി​ന് ര​ണ്ട് കി​ലോ​മി​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ​തി​നാ​റ്, പ​തി​നേ​ഴ് വാ​ര്‍​ഡു​ക​ളി​ലെ എ​ട​മ​ല​കു​ന്ന്, എ​ട​മ​ല, പൂ​ച്ച​ക്കു​ത്ത്, ച​ളി​ക്കു​ളം, മു​ണ്ട​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ സി​ഗ്‌​ന​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ല​ഭി​ക്കാ​ത്ത​താ​ണ് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് കാ​ര​ണം.
ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്കൊ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സി​ഗ്‌​ന​ല്‍ ല​ഭി​ക്കാ​തെ​യാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ദു​ര​വ​സ്ഥ കാ​ണി​ച്ച് നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ട​വ​ര്‍ സ്ഥാ​പി​ക്കാ​ന​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​മെ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍​ക്ക് അ​ന​ക്ക​മി​ല്ല. കൊ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ല്‍ പ​ഠ​നം ഓ​ണ്‍​ലൈ​നാ​ക്കി​യ​തോ​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​മാ​ണ് പാ​ടെ താ​ളം തെ​റ്റി​യി​രി​ക്കു​ന്ന​ത്.
കേ​ബി​ള്‍ ക​ണ​ക്ഷ​നു​ള്ള വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി​യാ​ല്‍ ആ ​ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സ് ന​ഷ്ട​മാ​വും. പി​ന്നീ​ട് ഓ​ണ്‍​ലൈ​ന്‍ വ​ഴി പ​ഠ​നം ന​ട​ത്താ​ന്‍ സി​ഗ്‌​ന​ലി​ല്ലാ​ത്ത​തി​നാ​ല്‍ സാ​ധ്യ​മാ​കു​ന്നു​മി​ല്ല. അ​പൂ​ര്‍​വം ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടി​ന് വെ​ളി​യി​ല്‍ മാ​ത്ര​മാ​ണ് അ​ല്‍​പ​മെ​ങ്കി​ലും റേ​ഞ്ച് ല​ഭി​ക്കു​ന്ന​ത്.
മൊ​ബൈ​ലി​ന് വേ​ണ്ട​ത്ര റേ​ഞ്ച് കി​ട്ടാ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം പ​ഠി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും നി​ര​വ​ധി ക്ലാ​സു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.