കോവിഡ്: പോ​ത്തു​ക​ല്ലി​ൽ ആശങ്കയേറുന്നു
Tuesday, September 29, 2020 12:04 AM IST
പോ​ത്തു​ക​ല്ല്: പോ​ത്തു​ക​ല്ലി​ൽ കോ​വി​ഡ് സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തോ​ത് കൂ​ടു​ന്നു. ര​ണ്ടു​ദി​സ​ങ്ങ​ളി​ൽ കെ.​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യി അ​ട​ക്കം പ​ത്തു​പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്.
ഇ​തി​ന് പു​റ​മെ ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ന്നോ​ടി​യാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​രു​ടെ​യും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് ബാ​ധി​ത​രി​ൽ ചി​ല​ർ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​വ​രെ ഉ​ൾ​പ്പെ​ടും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യി​ക്ക് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​വു​മു​ണ്ട്.

വി​ദേ​ശ​മ​ദ്യം പി​ടി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സി​ൽ വ​ച്ച് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 25 കു​പ്പി വി​ദേ​ശ മ​ദ്യം പെ​രി​ന്ത​ൽ​മ​ണ്ണ റേ​ഞ്ച് എ​ക്സൈ​സ് പി​ടി​കൂ​ടി.
ക​രു​വാ​ര​കു​ണ്ട് അ​ങ്ങാ​ടി​ക​ണ്ണ​ൻ​തൊ​ടി​ക ഫി​റോ​സ് മു​ഹ​മ്മ​ദി​നെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ലിം അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു .
പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ കെ.​എം.​ശി​വ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലെ​നി​ൻ .എ.​വി, റി​ഷാ​ദ​ലി.​എ​ൻ, അ​ബി​ൻ രാ​ജ്, തേ​ജ​സ് വി ​എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.