വ​നം ഓ​ഫീസി​ലേ​ക്ക് ആ​ദി​വാ​സി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Wednesday, September 30, 2020 12:03 AM IST
നി​ല​ന്പൂ​ർ: വ​നാ​വ​കാ​ശ നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ ആ​ദി​വാ​സി ഐ​ക്യ​വേ​ദി​യും കേ​ര​ള ദ​ളി​ത് ഫോ​റ​വും ചേ​ർ​ന്ന് നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വ​നാ​വ​കാ​ശ നി​യ​മം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നാ​യി 503 ഏ​ക്ക​ർ വ​ന ഭൂ​മി വി​ട്ടു കൊ​ടു​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​വേ ന​ട​ക്കു​ന്ന 278 ഏ​ക്ക​ർ ഭൂ​മി​ക്ക് പു​റ​മെ 225 ഏ​ക്ക​ർ ഭൂ​മി​യും വ​നം വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്നും വീ​ടി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കേ​ര​ളാ ആ​ദി​വാ​സി ഐ​ക്യ വേ​ദി, കേ​ര​ള ദ​ളി​ത് ഫോ​റം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വി​വി​ധ ഉൗ​രു​ക​ളി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ബി​നു പു​ത്ത​ൻ​പു​ര​ക്ക​ൽ ഇ​ടു​ക്കി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ​കു​മാ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​തീ​ഷ് കാ​ട്ടു​മാ​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ആ​ർ.​ചി​ത്ര, സു​രേ​ഷ് മ​രു​ത, സോ​മ​ൻ പ​റ​വൂ​ർ, ബാ​ബു​രാ​ജ് മ​രു​ത, മ​ധു കൊ​ണ്ടോ​ട്ടി, പ്ര​ജി​ത് മ​രു​ത, അ​മ്മി​ണി മ​തി​ൽ​മൂ​ല, ശാ​ന്തി​നി പൂ​ള​ക്ക​പ്പാ​റ, വീ​ര​ൻ തീ​ക്ക​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്ക​പ്പാ​റ നി​വാ​സി​ക​ളെ വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം പു​ന​ര​ധി​വ​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.