ദേ​ശീ​യ​പാ​ത വി​ക​സ​നം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും 48.43 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Thursday, October 1, 2020 11:18 PM IST
മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി തി​രൂ​ർ താ​ലൂ​ക്കി​ലെ ന​ടു​വ​ട്ടം വി​ല്ലേ​ജി​ൽ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു​മാ​യി 48.43 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി റീ​ജ​ണ​ൽ ഓ​ഫീ​സ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ന​ടു​വ​ട്ടം വി​ല്ലേ​ജി​ലെ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് 2019 ൽ ​പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല നി​ന്നി​രു​ന്ന​തി​നാ​ൽ തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച തു​ക ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തും. ന​ടു​വ​ട്ടം വി​ല്ലേ​ജി​ൽ ഒ​രു മാ​സ​ത്തി​ന​കം ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യും.
ന​ടു​വ​ട്ടം വി​ല്ലേ​ജി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത് 2.794 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്. അ​തി​ൽ സ്വ​കാ​ര്യ ഭൂ​മി 2.6735 ഹെ​ക്ട​റും സ​ർ​ക്കാ​ർ ഭൂ​മി 0.1205 ഹെ​ക്ട​റു​മാ​ണ്. 64 പേ​രി​ൽ നി​ന്നാ​ണ് ഇ​ത്ര​യും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് സ​മാ​ശ്വാ​സ പ്ര​തി​ഫ​ല​വും വ​ർ​ധ​ന​വും അ​ട​ക്കം ഒ​രു സെ​ന്‍റി​ന് 5,43,731 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. അ​ടി​സ്ഥാ​ന​വി​ല​യാ​യി നി​ശ്ച​യി​ച്ച സെ​ന്‍റ് ഒ​ന്നി​ന് 1,74,272.95 രൂ​പ​യി​ൽ ഗു​ണ​ന​ഘ​ട​ക​വും സ​മാ​ശ്വാ​സ പ്ര​തി​ഫ​ല​വും വി​ജ്ഞാ​പ​ന തി​യ​തി ആ​യ 2018 മാ​ർ​ച്ച് ഒ​ന്ന് മു​ത​ലു​ള്ള വ​ർ​ധ​ന​വു​മ​ട​ക്ക​മു​ള്ള തു​ക​യാ​ണ്.
ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ 43 കേ​സു​ക​ളി​ൽ നി​ർ​മി​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. സ​മാ​ശ്വാ​സ പ്ര​തി​ഫ​ലം ഉ​ൾ​പ്പെ​ടെ 18.09 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​തി​നു​ശേ​ഷം കെ​ട്ടി​ട​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള പ​ക്ഷം ഉ​ട​മ​ക​ൾ​ക്കു ത​ന്നെ സ്വ​യം പൊ​ളി​ച്ചു​മാ​റ്റി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ടു​ക്കാം. ഏ​റ്റെ​ടു​ക്കു​ന്ന 27 ഭൂ​മി​ക​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ളു​ള്ള​താ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 27.45 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യു​ടെ ഇ​ര​ട്ടി​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
ഏ​റ്റെ​ടു​ക്കു​ന്ന 23 ഭൂ​മി​ക​ളി​ൽ മ​ര​ങ്ങ​ളു​ള്ള​താ​ണ്. അ​വ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,39,932 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന ഒ​ൻ​പ​ത് വീ​ടു​ക​ളും 11 ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.
ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം പ​ട്ടി​ക ര​ണ്ട് പ്ര​കാ​ര​മു​ള്ള തു​ക​യും അ​നു​വ​ദി​ക്കും. 1956 ലെ ​ദേ​ശീ​യ​പാ​ത നി​യ​മ​പ്ര​കാ​ര​മാ​ണ് ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും നി​ശ്ച​യി​ക്കു​ന്ന​ത് 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ്.