അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പു​ഴമ​ണ​ൽ പി​ടി​കൂ​ടി
Sunday, October 18, 2020 11:06 PM IST
എ​ട​ക്ക​ര: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​ഴ മ​ണ​ൽ വ​ഴി​ക്ക​ട​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പു​ഴമ​ണ​ൽ സൂ​ക്ഷി​ച്ച വീ​ട്ടു​ട​മ​യു​ടെ പേ​രി​ൽ പോ​ലി​സ് കേ​സെ​ടു​ത്തു.
പു​ഴ മ​ണ​ൽ ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും ഡ്രൈ​വ​റെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി പു​ഴ മ​ണ​ൽ ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മ​ണ​ൽ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സീ​ക​രി​ക്കു​മെ​ന്ന് വ​ഴി​ക്ക​ട​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ ബ​ഷീ​ർ അ​റി​യി​ച്ചു.

ടി.​പി.​അ​ബു​വി​നെ ആ​ദ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അ​ഡ്വ.ടി.​പി.​അ​ബു​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ഉ​പ​ഹാ​രം ന​ൽ​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ആ​ദ​രി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ജി, ഡോ.പി.​കൃ​ഷ്ണ​ദാ​സ്, പി.​പ്ര​ദീ​ഷ് കു​മാ​ർ, പി.​ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​പി.​അ​ബു ആ​ദ​ര​വി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.