കോ​വി​ഡ് വ്യാ​പ​നം: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന്
Sunday, October 18, 2020 11:06 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡി​നെ​തി​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം ചി​ല​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ചു വ​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം. ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ അ​ത് ര​ഹ​സ്യ​മാ​ക്കി വെ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
ഇ​വ​ർ പൊ​തു സ​മൂ​ഹ​വു​മാ​യി യാ​തൊ​രു മ​റ​യു​മി​ല്ലാ​തെ ഇ​ട​പെ​ടു​ന്നു. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ലും വീ​ഴ്ച വ​രു​ത്തു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ കൂ​ട്ടം ചേ​രു​ന്ന കാ​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​മി​ല്ല. വി​വി​ധ വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ ത​മ്മി​ൽ കൂ​ട്ടം കൂ​ടി കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും നി​യ​ന്ത്ര​ണ​മി​ല്ല.
ഇ​വി​ടെ​യെ​ല്ലാം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​യ​മ​പാ​ല​ക​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടാ​റു​മി​ല്ല.
അം​ഗ​ങ്ങ​ൾ​ക്ക് മു​ഴു​വ​നും കോ​വി​ഡ് ബാ​ധി​ച്ച വീ​ടു​ക​ൾ അ​ണു ന​ശീ​ക​ര​ണം ന​ട​ത്താ​റി​ല്ല. ഒ​രാ​ഴ്ച മു​ന്പ് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 594ൽ 303 ​പേ​രു​ടെ​യും ഫ​ലം പോ​സി​റ്റാ​വാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണം അ​ശ്ര​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​കൊ​ണ്ടു മാ​ത്ര​മാ​ണ​ന്നാ​ണ് ചൂ​ണ്ടി കാ​ട്ടു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്താ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണെ​ന്നും ഗ്രാ​മീ​ണ​ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.