കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാട്ടുപ​ന്നി​ ശല്യം: സ​ഹി​കെ​ട്ട് ക​ർ​ഷ​ക​ർ
Sunday, October 18, 2020 11:06 PM IST
എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ന്നി​യാ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റ​ഴി​ക്കു​ന്ന് എം.​കെ.മു​ജീ​ബി​ന്‍റെ​യും, എം.​കെ.അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ​യും, സ​ലാ​മി​ന്‍റെ​യും ക​പ്പ കൃ​ഷി​യി​ട​ത്തി​ൽ പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു.
വ​ട്ടം​കു​ളം, നെ​ല്ലി​ശ്ശേ​രി, കു​റ്റി​പ്പാ​ല, നീ​ലി​യാ​ട്,ചേ​ക​നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​ന്നി​യാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.
നെ​ൽ​കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​ന്നി​യു​ടെ അ​ക്ര​മം വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​ന്നി അ​ക്ര​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും, ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഒ​ന്ന​ര കി​ലോ
ക​ഞ്ചാ​വു​മാ​യി
പി​ടി​യി​ൽ

എ​ട​പ്പാ​ൾ: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പോ​ലീ​സ് വ​ല​യി​ലാ​യി. തെ​ക്കും​മു​റി കാ​രാ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ (43), ത​വ​നൂ​ർ മു​ണ്ടാ​ക്കാ​ട്ടി​ൽ ഷെ​രി​ഫ് (50), എ​ന്നി​വ​രേ​യാ​ണ് ഇ​ന്ന​ലെ ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ടു​വ​ട്ടം ശ്രീ​വ​ൽ​സം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് സ​മീ​പ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത് .ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് പേ​രേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.